ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും
സെപ്റ്റംബർ 11, 2001 ഭീകരാക്രമണത്തിന്റെയും 1993 വേൾഡ് ട്രേഡ് സെന്റർ ബോംബാക്രമണത്തിന്റെയും ഓർമ്മയ്ക്കയി ന്യൂയോർക്കിൽ പണിതിട്ടുള്ള പ്രധാന സ്മാരകവും മ്യൂസിയവുമാണ് ദേശീയ സെപ്റ്റംബർ 11 സ്മാരകവും സംഗ്രഹാലയവും. 9/11 സ്മാരകം 9/11 സ്മാരക മ്യൂസിയം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഗ്രൗണ്ട് സീറോ എന്നപേരിലും ഇത് പ്രസിദ്ധമായിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ 2,977 ആളുകളും, 1993ലെ ബോംബാക്രമണത്തിൽ ആറുപേരുമാണ് മരിച്ചത്. മുമ്പ് ഇരട്ട ഗോപുരങ്ങൾ സ്ഥിതിചെയ്തിരുന്ന വേൾഡ് ട്രേഡ് സെന്റർ സ്ഥലത്ത് തന്നെയാണ് സ്മാരകവും നിർമിച്ചിരിക്കുന്നത്.
Read article